05:44 -
കവിത
3 comments
കവിത
3 comments
രാത്രി
കൊഴിയുമാ സൂര്യന്റെ ചെങ്കിരണങ്ങളാല്‍
വരവേല്കയായ് യാമിനി തന്നുടെ ബാല്യത്തെ
സൂര്യനെ പ്രേമിച്ച ധരണിതന്‍ ഉടലിനെ
കൊതിയോടെ പൊതിയുമാ വെണ്ണിലാവും
ഇര തേടിയെത്തുന്ന വാവലും മൂങ്ങയും
ഇണകളെ തേടുന്ന രാപ്പാടിയും
തെളിവാര്‍ന്ന മാനത്തു ചിതറികിടക്കുന്ന
മരതക നിറമാര്‍ന്ന രത്നങ്ങളും
ചിരിച്ചും നിശബ്ദമായൊഴുകുന്ന നദികളും
പറയുന്നു, ഇല്ല ഇന്നിനി രാത്രിക്കുറക്കമില്ല
ഒരു പിടി ചോറിനായലയുന്ന കള്ളനും
വഴികളില്‍ തെളിയുന്ന വിളക്കുമരങ്ങളും
ചൊല്ലുന്നു ഇല്ലാ ഒരു രാത്രിയും നമുക്കുറക്കമില്ല
ചന്ദ്രനാല്‍ പങ്കിലമായോരുടലോടെ യാമിനിയോര്‍ക്കുന്നു
എന്നെനിക്കായിടും പൂകുവാന്‍ പ്രഭാതമാം
മൃത്യു തന് നിദ്രയെ നിത്യമായ്
3 comments:
All the best!!
ആശംസകള്‍....
മനോഹരമായ കവിത. ആശംസകള്‍ വിനോദ്.
Post a Comment